Questions from പൊതുവിജ്ഞാനം

3751. പുലയ രാജാ എന്നറിയപ്പെടുന്നത്?

അയ്യങ്കാളി

3752. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?

ഹരിയാന

3753. ‘തിരുക്കുറൽ’ എന്ന കൃതി രചിച്ചത്?

തിരുവള്ളുവർ

3754. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി?

നീലോക്കേരി പദ്ധതി.

3755. മേസർ (MASER) കണ്ടു പിടിച്ചത്?

ചാൾസ് എച്ച്. ഡൗൺസ്

3756. പാപസ്മിയർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗർഭാശയഗള ക്യാൻസർ

3757. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

മൗലാനാ അബുൽ കലാം ആസാദ്

3758. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

3759. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

3760. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പിംപ്രി (മഹാരാഷ്ട്ര)

Visitor-3910

Register / Login