Questions from പൊതുവിജ്ഞാനം

381. ആറ്റത്തിന്‍റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ്?

പ്രൊട്ടോണ്‍

382. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

383. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?

തെങ്ങിനങ്ങൾ

384. കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല്‍ എഴുതിയത്?

എസ്.കെ.പൊറ്റക്കാട് (വിഷകന്യക)

385. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ?

ഹൈഡ്രജന്‍ സള്‍ഫൈഡ്

386. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

387. അമേരിക്കയിലെ ഏറ്റവും 'പൊപ്പുലർ ആയ ഗെയിം?

ഫുട്ബോൾ

388. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

389. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1882

390. കൊച്ചി മെട്രോയുടെ നിറം?

ടർക്വയിസ് (നീല+പച്ച)

Visitor-3895

Register / Login