401. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ?
എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്)
402. ദൂരദര്ശന്റെ വിജ്ഞാന വിനോദ ചാനല്?
ഡി.ഡി ഭാരതി
403. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
ബ്യൂണസ് അയേഴ്സ്
404. മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം?
സ്ഫിങ്ങ്സ്
405. ലോകത്തിലെ ഏറ്റവും വലിയ ഡെല്റ്റ ഏതാണ്?
സുന്ദര്ബെന് ഡെല്റ്റ (ഗംഗയും ബ്രഹ്മപുത്രയും ചേര്ന്നുണ്ടാകുന്ന ഡെല്റ്റ)
406. ബംഗ്ലാദേശിന്റെ രാഷ്ടശില്പി?
മുജീബുർ റഹ്മാൻ
407. സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത?
കാതറിൻ ബി ഗലോ
408. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
സാമൂതിരിമാർ
409. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
കനോലി കനാൽ
410. ആഫ്രിക്കൻ യൂണിയൻ (AU) ന്റെ മുൻഗാമി?
ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി - 1963