Questions from പൊതുവിജ്ഞാനം

411. പാറ്റയുടെ ശ്വസനാവയവം?

ട്രക്കിയ

412. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

413. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1857 )

414. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

415. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

ശൃംഗേരിമഠം (കർണാടകം)

416. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

417. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്?

ഇടശ്ശേരി ഗോവിന്ദൻ നായർ

418. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം?

കൽക്കുളം

419. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?

പതിനൊന്ന്

420. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

Visitor-3857

Register / Login