Questions from പൊതുവിജ്ഞാനം

461. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?

ഐസോടോപ്പ്.

462. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

463. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

അമോണിയം ക്ലോറൈഡ്

464. DNA യിലെ ഷുഗർ?

ഡിയോക്സി റൈബോസ്

465. വിനോദ സഞ്ചാരത്തിന്‍റെ പിതാവ്?

തോമസ് കുക്ക്

466. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

AD 1341

467. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

468. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

കേരള ഹൈക്കോടതി

469. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

470. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

Visitor-3117

Register / Login