Questions from പൊതുവിജ്ഞാനം

481. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ?

ദുർഗാപൂർ; ഭിലായ്; റൂർക്കേല

482. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പാലിയന്റോളജി Palentology

483. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മുഖപത്രങ്ങള്‍?

ശാസ്ത്രഗതി; ശാസ്ത്ര കേരളം; യൂറിക്ക

484. പെറുവിന്‍റെ നാണയം?

ന്യൂവോസോൾ

485. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?

മുസ്തഫ കമാൽ പാഷ

486. 2016 ലെ G7 ഉച്ചകോടിയുടെ വേദി?

ജപ്പാൻ

487. റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

488. ‘അഭയദേവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അയ്യപ്പൻ പിള്ള

489. “വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ?

അംശി നാരായണപിള്ള

490. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

Visitor-3689

Register / Login