Questions from പൊതുവിജ്ഞാനം

4891. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

4892. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്?

ആഡം സ്മിത്ത് -1776

4893. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

4894. സൗരയൂഥത്തിലെ ഏക നക്ഷത്രം ?

സൂര്യൻ

4895. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?

സർദാർ.കെ.എം.പണിക്കർ

4896. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

4897. പിന്നിട്ട ജീവിതപ്പാത ആരുടെ ആത്മകഥയാണ്?

ഡോ. ജി. രാമചന്ദ്രൻ

4898. പസഫിക് സമുദ്രത്തിലെ അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ രൂപം കൊണ്ട സംഘടന?

ഗ്രീൻപീസ്

4899. തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?

സ്വാതി തിരുനാൾ

4900. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?

സ് ലോത്ത്

Visitor-3081

Register / Login