Questions from പൊതുവിജ്ഞാനം

501. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം?

വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)

502. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?

ഗുരുഗോപിനാഥ്

503. സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്?

സി.ആർ. ദാ സ്

504. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

വൈദ്യശാസ്ത്രം

505. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

506. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of justice ) ആസ്ഥാനം?

ഹേഗ് - നെതർലാന്റ്സ്

507. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

508. നാഗസാക്കി ദിനം?

ആഗസ്റ്റ് 9

509. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

510. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?

സാന്തോഫിൽ

Visitor-3494

Register / Login