Questions from പൊതുവിജ്ഞാനം

571. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

572. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻ വാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം?

റഷ്യ

573. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

മൌണ്ട് അബു

574. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

സോഡിയം & പൊട്ടാസ്യം

575. ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

ചെറുകാട് (സി.ഗോവിന്ദ പിഷാരടി)

576. പമ്പയുടെ ദാനം; കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

577. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)

578. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

579. ആധുനിക മാമാങ്കം നടന്ന വർഷം?

1999

580. *കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3670

Register / Login