Questions from പൊതുവിജ്ഞാനം

621. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

622. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര്?

സാര്‍ത്ര്

623. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ് ?

കോടതികൾ

624. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്?

ടായ് സങ് (തൈ ചുവാങ്)

625. അറേബ്യൻനാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ?

ചെങ്കടൽ

626. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

627. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

628. ഗ്ലാസ്; പ്ലാസ്റ്റിക്; സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ഏതിലെടുത്താലാണ് ചുടുചായ വേഗം തണുക്കുക?

സ്റ്റീൽ

629. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്ല്യം ബാർട്ടൺ

630. അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം?

BC 323 (ബാബിലോണിയായിൽ വച്ച് )

Visitor-3259

Register / Login