Questions from പൊതുവിജ്ഞാനം

651. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

കോൺസ്റ്റന്‍റെയിൻ

652. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

653. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

654. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

എൻ.എസ്.എസ്

655. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്?

പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍

656. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

657. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?

എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്)

658. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

659. ആദ്യമായി "ബ്ലാക്ക് ഹോൾ " എന്ന പദം പ്രയോഗിച്ചത്?

ജോൺ വീലർ (1969)

660. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

കെന്നത്ത് കൗണ്ട

Visitor-3700

Register / Login