Questions from പൊതുവിജ്ഞാനം

661. കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം?

ത്രിപ്പൂണിത്തറ

662. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

663. നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്?

1915 ( നിർദ്ദേശിച്ചത്: പരമു പിള്ള)

664. ഒരു ഗ്രാം ധാന്യകത്തിൽ (carbohydrate) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4 കലോറി

665. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?

തമിഴ് നാട്

666. ഏറ്റവും പുരാതനമായ വേദം?

ഋഗ്‌വേദം

667. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

സാന്ത്വനം

668.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

669. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

സരോജിനി നായിഡു

670. പരിക്രമണത്തിനെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം?

ശുക്രൻ (Venus)

Visitor-3404

Register / Login