Questions from പൊതുവിജ്ഞാനം

6771. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷകന്യക

6772. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?

മുള

6773. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം ?

സോഡിയം നൈട്രേറ്റ്

6774. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

6775. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്

6776. ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്ഥലം?

കാലടി

6777. ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്?

കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി )

6778. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

സ്റ്റെല്ല (നെതർലൻഡ്സ്)

6779. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?

മണ്ണാറശാല

6780. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്?

ശ്രീമൂലം തിരുനാൾ

Visitor-3338

Register / Login