Questions from പൊതുവിജ്ഞാനം

671. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതിന്‍റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം?

ഹരിത ഗൃഹ പ്രഭാവം (Green House Effect)

672. യുറേനിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

673. ടിപ്പു സുൽത്താൻ തന്‍റെ അധീനതയിലു ള്ള മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായിരുന്നത്?

ഫറോക്ക

674. ചരിത്രത്തിന്‍റെ ജന്മഭൂമി?

ഗ്രീസ്

675. സംബസി നദി പതിക്കുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

676. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

677. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?

സംഭവ്യതാ ചക്രവാളം (Event Horizon)

678. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?

ജെ സി ബോസ്

679. ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

680. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?

അമേരിക്കൻ ദേശീയ പതാക

Visitor-3172

Register / Login