Questions from പൊതുവിജ്ഞാനം

711. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

712. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ?

എഴുത്തച്ഛൻ

713. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?

വിദ്യാപോഷിണി സഭ

714. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്‍റേഷന്‍?

കനോലിപ്ലോട്ട്; നിലമ്പൂര്‍

715. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

716. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്?

ബെറ്റിമനി

717. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?

നാഗാലാന്റ്

718. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ്?

പട്ടം താണുപിള്ള

719. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 110

720. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

Visitor-3558

Register / Login