Questions from പൊതുവിജ്ഞാനം

721. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം?

12

722. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?

നെൽസൺ മണ്ടേല

723. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം?

തലശ്ശേരി

724. After the first three Minutes ആരുടെ രചനയാണ്?

താണു പത്മനാഭൻ

725. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സുക്രാലോസ്

726. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാടന്‍ചുരം

727. ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

728. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

729. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

ശശി തരൂർ

730. മിൽമ സ്ഥാപിതമായ വർഷം?

1980

Visitor-3157

Register / Login