Questions from പൊതുവിജ്ഞാനം

761. ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോസ്കോപ്പ് (Stereoscope)

762. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ?

ജസ്റ്റീസ് ദൽവീർ ഭണ്ഡാരി

763. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട വയസ്സ്?

17 വയസ്സ്

764. ഏറ്റവും കുടുതല്‍ കാലം ISRO ചെയര്‍മാന്‍ ആയിരുന്ന വ്യക്തി?

സതീഷ് ധവാന്‍

765. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

766. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

767. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?

വർക്കല കടപ്പുറം

768. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

സോളിസിറ്റർ ജനറൽ

769. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?

സീലാകാന്ത്

770. ജംഷഡ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

സുവര്‍ണ്ണരേഖ

Visitor-3149

Register / Login