Questions from പൊതുവിജ്ഞാനം

811. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കോട്ടയം

812. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

813. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര്‍ചിത്രമായ ഗജേന്ദ്രമോക്ഷംകാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരത്തില്‍

814. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്?

ശങ്കരാചാര്യർ

815. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

816. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

817. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്?

മറയൂര്‍ (ഇടുക്കി)

818. ഏത് അണക്കെട്ടാണ് ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ൽ പശ്ചിമബംഗാളിൽ പണി തീർത്തത്?

ഫറാക്ക അണക്കെട്ട്

819. അഷ്ടാധ്യായി രചിച്ചത്?

പാണിനി

820. നാലു തവണ പുലിറ്റ്സര്‍ സമ്മാനം നേടിയഅമേരിക്കന്‍ കവി ആര്?

റോബര്‍ട്ട് ഫ്രോസ്റ്റ്

Visitor-3703

Register / Login