Questions from പൊതുവിജ്ഞാനം

821. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍?

കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

822. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

823. നിറമില്ലാത്ത ജൈവ കണം?

ശ്വേത കണം

824. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം?

1958

825. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)

826. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

827. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

828. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം?

ആർഗൺ

829. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

830. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?

യു.എസ്.എ.

Visitor-3480

Register / Login