Questions from പൊതുവിജ്ഞാനം

901. കുമാരനാശാന്‍റെ അച്ഛന്‍റെ പേര്?

നാരായണൻ

902. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്?

ഒരുപിടി നെല്ലിക്ക

903. അഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണത്തോടൊപ്പം ചേർക്കുന്ന ലോഹം?

ചെമ്പ്

904. പൂർണ്ണമായും മാറ്റിവയ്ക്കാവുന്ന കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ബയോമെട്രിക് കമ്പനി?

കാർമാറ്റ് ( CAR MAT )

905. ‘അവകാശികൾ’ എന്ന കൃതിയുടെ രചയിതാവ്?

വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)’

906. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?

ലിയാഖത്ത് അലി ഖാൻ

907. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?

വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )

908. തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം; ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്?

സ്വാതി തിരുനാൾ

909. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?

ഷൈനി വിൽസൺ

910. ബ്രിട്ടന്‍റെ ദേശീയ മൃഗം?

സിംഹം

Visitor-3755

Register / Login