Questions from പൊതുവിജ്ഞാനം

891. ക്യാബിനറ്റ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി?

റോബർട്ട് വാൾപ്പോൾ

892. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

893. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

894. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

895. തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?

ഉമ്മിണി തമ്പി

896. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

897. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

898. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

വൃത്താന്തപത്രപ്രവർത്തനം

899. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

900. കര്‍ണ്ണന്‍ കഥാപാത്രമാകുന്ന പി.കെ ബാലകൃഷ്ണന്‍റെ നോവല്‍?

ഇനി ഞാന്‍ ഉറങ്ങട്ടെ

Visitor-3820

Register / Login