Questions from പൊതുവിജ്ഞാനം

901. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

902. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ (വിളർച്ച )

903. പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

904. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

905. ‘ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

906. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം?

വിമോചനസമരം

907. തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം?

2004

908. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം?

സിയോണിസം

909. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ (Diffraction)

910. ഏറ്റവും സാന്ദ്രത കൂടിയ അലോഹം?

അയഡിൻ

Visitor-3685

Register / Login