Questions from പൊതുവിജ്ഞാനം

911. ബൊട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചല്‍പ്രദേശ്

912. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?

ചൊവ്വ

913. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

914. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

1978

915. തിരുവാതിരക്കളിക്കു പറയുന്ന മറ്റൊരു പേര് എന്ത്?

കൈകൊട്ടിക്കളിപ്പാട്ട്

916. ‘അടരുന്ന ആകാശം’ എന്ന യാത്രാവിവരണം എഴുതിയത്?

ജോർജ്ജ് ഓണക്കൂർ

917. മൗറിട്ടാനിയയുടെ തലസ്ഥാനം?

നുവാക്ക്ചോട്ട്

918. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

919. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

920. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

ലോർഡ് റെയ്ലി

Visitor-3797

Register / Login