Questions from പൊതുവിജ്ഞാനം

941. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നല്കിയത്?

വേലുപ്പിള്ള പ്രഭാകരൻ- 1972 ൽ

942. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?

1888

943. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന നോവല്‍?

ഇതാണെന്‍റെ പേര്

944. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?

കൊഹിമ യുദ്ധ സ്മാരകം.

945. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

946. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

947. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

948. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?

ഡോപ്പിങ്.

949. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

ഇന്റർഫെറൻസ് (Interference)

950. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്?

ഒരുപിടി നെല്ലിക്ക

Visitor-3828

Register / Login