1. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാക്ടസ്
2. ബ്രിട്ടന്റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
ക്രിസ്മസ് അറ്റോൾ
3. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?
1948 ഏപ്രിൽ 15
4. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?
ബി.സി. റോയി
5. DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?
റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
6. വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യസേന നടത്തിയ നീക്കം?
ഓപ്പറേഷൻ കൊക്കൂൺ
7. 88 മഹിളാ ബറ്റാലിയന്റെ ആസ്ഥാനം?
ന്യൂഡൽഹി
8. സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
9. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?
സി.ബി.ഐ
10. അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ?
ഫ്ളൈറ്റ് ലഫ്റ്റനന്റ് സുഹാസ് ബിശ്വാസ്