21. ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ?
മൈത്രി
22. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
1985 ഡിസംബർ 16 -കൽപ്പാക്കം
23. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ?
പൂർണിമ 2
24. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?
ഐ.എൻ.എസ് സാമൂതിരി
25. ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?
1954 ആഗസ്റ്റ് 3
26. ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം?
മലബാർ 2015
27. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
28. നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?
പഞ്ചേന്ദ്രിയ
29. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
30. ഏറ്റവും പഴയ കരസേനാ റെജിമെന്റ്?
മദ്രാസ് റെജിമെന്റ്