1. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
1969 മാർച്ച് 10
2. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ?
കാവേരി
3. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
വിശാഖപട്ടണം
4. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി?
ഹോർമിസ് തരകൻ
5. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?
1992
6. DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?
ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)
7. RAW - Research and Analysis Wing - രൂപീകൃതമായ വർഷം?
1968
8. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
9. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
അസ്ത്ര
10. കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
ന്യൂഡൽഹി