1. കരസേനാ കമാന്റുകളുടെ എണ്ണം?
7
2. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
3
3. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
ഓപ്പറേഷൻ സേർച്ച്
4. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?
1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)
5. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
6. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
7. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?
കാമിനി
8. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
9. DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?
റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
10. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്