Questions from പ്രതിരോധം

251. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ

252. സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ മേഘദൂത്

253. മൂന്നാമത് ഇൻഡോ .ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്?

Exercise Shakti - 2016 - രാജസ്ഥാൻ

254. ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?

പാക്കിസ്ഥാൻ

255. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്‍റെ പേര്?

എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്

256. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ.കൃഷ്ണമേനോൻ

257. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

258. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?

ജെ.ആർ.ഡി ടാറ്റാ - 1948

259. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

260. എൻ.സി.സി നിലവിൽ വന്ന വർഷം?

1948 ജൂലൈ 15

Visitor-3435

Register / Login