271. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946
272. കോബ്ര ഫോഴ്സിന്റെ ആസ്ഥാനം?
ന്യൂഡൽഹി
273. ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം?
മലബാർ 2015
274. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ഛത്രപതി ശിവജി
275. റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?
റോസ്തം
276. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ മദത്ത്
277. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
അസ്ത്ര
278. ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം?
LAMITYE 2016
279. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
280. ബി.എസ്.എഫിന്റെ ആദ്യ സ്ഥാപകനും മേധാവിയും?
കെ. എഫ്. റുസ്തം ജി