Questions from പ്രതിരോധം

241. ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ?

മൈത്രി

242. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?

AWAN (Army wide Area Network )

243. ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം?

മലബാർ 2015

244. എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

245. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?

ബാബർ

246. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?

കോബ്ര ഫോഴ്സ്

247. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

248. അസം റൈഫിൾസ് രൂപീകൃതമായ വർഷം?

1835

249. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?

വൈ. ബി. ചവാൻ

250. അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ?

ഫ്ളൈറ്റ് ലഫ്റ്റനന്‍റ് സുഹാസ് ബിശ്വാസ്

Visitor-3919

Register / Login