Questions from മലയാള സിനിമ

1. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?

ഭഗവാന്‍

2. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

സാത്ത് ഹിന്ദുസ്ഥാനി

3. ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്?

ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്)

4. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

5. സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

6. മലയാളത്തിലെ ആദ്യ കളർ ചിത്രം?

കണ്ടം ബെച്ച കോട്ട്

7. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

8. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

9. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി?

മാർത്താണ്ടവർമ്മ

10. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?

മനോജ് നൈറ്റ് ശ്യാമളൻ

Visitor-3053

Register / Login