Questions from മലയാള സിനിമ

101. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?

വൈക്കം മുഹമ്മദ് ബഷീർ

102. വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്?

മീരാ നായർ

103. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം?

നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു)

104. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?

സെല്ലുലോയിഡ് (സംവിധാനം : കമൽ )

105. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?

എം കുഞ്ചാക്കോ

106. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?

ജി.ശങ്കരക്കുറുപ്പ്‌

107. കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

ഹരിഹരന്‍ (തിരക്കഥ എം.ടി.)

108. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

109. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?

കൊടിയേറ്റം

110. കൊട്ടാരക്കര യുടെ മുഴുവൻ പേര്?

കൊട്ടാരക്കര ശ്രീധരൻ നായർ

Visitor-3098

Register / Login