Questions from മലയാള സിനിമ

111. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?

മുരളി

112. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ?

ലൗഡ്‌ സ്പീക്കര്‍

113. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?

ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)

114. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?

നിഴലാട്ടം (നടി ഷീല )

115. ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

116. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി?

വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )

117. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

സാത്ത് ഹിന്ദുസ്ഥാനി

118. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?

ഭരതം -1991 ലും;വാനപ്രസ്ഥം - 1999

119. കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

ഹരിഹരന്‍ (തിരക്കഥ എം.ടി.)

120. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

Visitor-3696

Register / Login