171. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
172. ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
സെല്ലുലോയിഡ് (സംവിധാനം : കമൽ )
173. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്?
ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്; രാമു കാര്യാട്ട് )
174. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ?
ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം
175. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
ന്യൂസ് പേപ്പർ ബോയ്
176. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
യേശുദാസ് - 1972 ൽ
177. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
ഷീല
178. ഗോവന് ചലച്ചിത്ര മേളയില് 'ഗോള്ഡന് ലാംപ്ട്രീ' കരസ്ഥമാക്കിയ 'കേള്ക്കുന്നുണ്ടോ' എന്ന സിനിമ സംവിധാനം ചെയ്തത്?
ഗീതു മോഹന്ദാസ്
179. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?
ടി.വി.ചന്ദ്രൻ
180. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?
ഇന്നസെന്റ്