Questions from മലയാള സിനിമ

181. മലയാളത്തിലെ രണ്ടാമത്തെ സിനിമ?

മാർത്താണ്ഡവർമ

182. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?

തിക്കുറിശ്ശി സുകുമാരൻ നായർ

183. പ്രേം നസീറിന്‍റെ ആദ്യ സിനിമ?

മരുമകള്‍

184. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?

നിഴലാട്ടം (നടി ഷീല )

185. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?

അടൂർ ഗോപാലകൃഷ്ണൻ

186. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

187. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?

പ്രേം നസീർ

188. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

പ്രേംജി - 1988 ൽ

189. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?

വയലാർ രാമവർമ്മ

190. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം?

വെള്ളിനക്ഷത്രം

Visitor-3408

Register / Login