191. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?
ഭരതം -1991 ലും;വാനപ്രസ്ഥം - 1999
192. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്റെ സംവിധായകന്?
ഭരത്ഗോപി
193. പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മിൻ (വർഷം: 1965)
194. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?
വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
195. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
196. ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?
സോഹൻ റോയി
197. ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
സെല്ലുലോയിഡ് (സംവിധാനം : കമൽ )
198. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
199. കെ.പി.രാമനുണ്ണിയുടെ ' സൂഫി പറഞ്ഞകഥ' അതേ പേരില്‍ സിനിമയാക്കിയത്?
പ്രിയനന്ദന്
200. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ)