21. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?
ബാബു ഇസ്മായീൽ
22. എം.ടി.വാസുദേവന് നായര് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം?
മുറപ്പെണ്ണ്
23. മൂന്നു വ്യത്യസ്ത സിനിമകള് കൂട്ടിച്ചേര്ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?
ചിത്രമേള
24. മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില് തന്നെ ചലച്ചിത്രമായി പ്രദര്ശിക്കപ്പെട്ടു അതിന്റെ പേര്?
കരുണ (സംവിധാനം കെ.തങ്കപ്പന് )
25. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി?
മാർത്താണ്ടവർമ്മ
26. ദേശീയതലത്തില് ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്?
സതീഷ് മേനോന്
27. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )
28. പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല് നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന് ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്'
29. ഫീച്ചര് ; നോണ്ഫീച്ചര് സിനിമകള്ക്കായി ജോണ് എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നതാര്?
ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ
30. മലയാളത്തിലെ ഒരു കവിത അതേ പേരില്തന്നെ ആദ്യമായി ചലച്ചിത്രമായത്?
രമണന് (ചങ്ങമ്പുഴ)