Questions from മലയാള സിനിമ

51. ഇന്ത്യയിലെ ആദ്യ 3D ചിത്രം?

മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്‌)

52. പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?

തമിഴ് നടന്‍ ശരത് കുമാര്‍

53. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?

ചിത്രമേള

54. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ)

55. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം?

നിര്‍മ്മാല്യം

56. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

സത്യൻ

57. പ്രേംനസീറിന്‍റെ യഥാർത്ഥ നാമം?

അബ്ദുൾ ഖാദർ

58. പ്രേം നസീറിന്‍റെ ആദ്യ സിനിമ?

മരുമകള്‍

59. സിനിമയാക്കിയ ആദ്യ സാഹിത്യ രചന?

മാർത്താണ്ഡവർമ ( രചന: സി.വി.രാമൻ )

60. കേശവദേവിന്‍റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍?

കെ.എസ്.സേതുമാധവന്‍

Visitor-3459

Register / Login