81. സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?
മതിലുകൾ - 1989
82. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?
ടി.ഇ വാസുദേവൻ -1992
83. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്?
ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്; രാമു കാര്യാട്ട് )
84. ഫ്രഞ്ച് സർക്കാരിന്റെ നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?
ഷാജി.എൻ.കരുൺ
85. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?
ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)
86. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
ജ്ഞാനാംബിക
87. മൂന്നു വ്യത്യസ്ത സിനിമകള് കൂട്ടിച്ചേര്ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?
ചിത്രമേള
88. ചെമ്മീന് ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്?
ഇസ്മായില് മര്ച്ചന്റ്
89. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
90. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)