61. റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
ഇടുക്കി; വയനാട്
62. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ?
പി ആർ സുബ്രഹ്മണ്യൻ
63. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
2006
64. കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
1341
65. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
പനമ്പിള്ളി ഗോവിന്ദമേനോൻ
66. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860
67. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
ടിപ്പു സുൽത്താൻ
68. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
69. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?
കൊച്ചിൻ ഷിപ്പിയാർഡ്
70. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
ജോൺ മത്തായി