Questions from പൊതുവിജ്ഞാനം (special)

401. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

കാനഡ

402. വനിതകൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ 33% സംവരണം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

403. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ടണൽ?

ചാനൽ ടണൽ

404. D DT യുടെ രാസനാമം?

ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

405. മഴവില്ലിൽ മധ്യത്തിൽ കാണുന്ന നിറം ഏത്?

പച്ച

406. ഏത് സ്ഥലം കീഴടക്കിയതിന്‍റെ സ്മരണക്കായാണ് അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത്?

ഗുജറാത്ത്

407. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"?

യൂക്കോ ബാങ്ക്

408. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക് ആസിഡ്

409. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം?

നെടുമ്പാശ്ശേരി

410. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

Visitor-3027

Register / Login