Questions from പൊതുവിജ്ഞാനം

10711. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

10712. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?

സ്പോഞ്ച്

10713. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?

ഐസോടോപ്പുകൾ

10714. “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്?

ലൂയി പതിനഞ്ചാമൻ

10715. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

10716. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

10717. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റഥർ ഫോർഡ്

10718. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

അമ്പലവയൽ(വയനാട്)

10719. ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പൂനെ

10720. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

Visitor-3828

Register / Login