121. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
മങ്ങാട്ടച്ചൻ
122. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്?
ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)
123. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?
ഇന്തോനേഷ്യ
124. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?
കശുവണ്ടി
125. പാറ്റ - ശാസത്രിയ നാമം?
പെരിപ്ലാനറ്റ അമേരിക്കാന
126. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?
സഹോദരൻ അയ്യപ്പൻ
127. യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?
അടൽ ബിഹാരി വാജ്പേയ്
128. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?
-കാർബോണിക് ആസിഡ് [ സോഡാ ജലം ]
129. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
130. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ