Questions from പൊതുവിജ്ഞാനം

13391. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

13392. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

ഇ.വി.കൃഷ്ണപിള്ള

13393. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

കാറ്റ്ലിയ

13394. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്യം ബാർട്ടൺ

13395. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം?

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം)

13396. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?

നാനോ ടെക്നോളജി

13397. ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

13398. 17 നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം?

മൗറിഷ്യസ്

13399. ഹമ്മിംഗ് പക്ഷികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ട്രിനിഡാഡ്

13400. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?

ഗംഗ

Visitor-3715

Register / Login