Questions from പൊതുവിജ്ഞാനം

1431. നിക്രോമില്‍‌ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

1432. ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

1433. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം?

അങ്കോവാർത്ത് ( കംബോടിയ)

1434. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

ജതിന്ദ്രനാഥ് ദാസ്

1435. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?‌

ഹീലിയം

1436. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

1437. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

1438. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ചൈന

1439. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1440. ടിൻകൽ എന്തിന്‍റെ ആയിരാണ്?

ബോറോൺ

Visitor-3567

Register / Login