Questions from പൊതുവിജ്ഞാനം

15501. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?

ജിയോഡി മീറ്റർ (Geodi Meter)

15502. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?

ജോർജ് വാഷിംഗ്‌ടൺ

15503. ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?

ഹാപ്പി ബര്‍ത്ത് ഡേ ടു യു

15504. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

15505. നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ?

കറുത്ത കുള്ളൻ (Black Dwarf )

15506. വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

15507. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

15508. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?

മലാക്ക കടലിടുക്ക്

15509. കയ്യൂര്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന്‍?

നിരഞ്ജന്‍

15510. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

Visitor-3972

Register / Login