Questions from പൊതുവിജ്ഞാനം

1671. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

രവീന്ദ്രനാഥ ടഗോർ

1672. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍?

തിരുവല്ല

1673. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും

1674. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

കബനീ നദി (വയനാട്)

1675. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

1676. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?

സ്നെല്ലൻസ് ചാർട്ട്

1677. ശുക്രസംതരണം എന്നാല്‍ എന്ത്?

സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം

1678. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

മന്നത്ത് പത്മനാഭൻ

1679. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം?

1912

1680. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

Visitor-3599

Register / Login