Questions from പൊതുവിജ്ഞാനം

1701. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

1702. ഫ്രഞ്ച് ദേശിയ ദിനമായി ആചരിക്കുന്ന ദിവസം?

ജൂലൈ 14

1703. ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം?

ഖരണാങ്കം താഴുന്നു

1704. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?

പോളിയോ

1705. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

1706. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?

ഹെർട്സ്

1707. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?

നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ

1708. ഫിലിപ്പൈൻസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മലക്കനാങ് കൊട്ടാരം

1709. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

ഉക്രയിൻ

1710. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

Visitor-3727

Register / Login