Questions from പൊതുവിജ്ഞാനം

2561. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

സോഡിയം ക്ലോറൈഡ്

2562. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

2563. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ.

2564. ‘കപിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.പത്മനാഭൻ നായർ

2565. സ്വാസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

എംബാബേൻ;ലോബാംബ

2566. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

2567. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

2568. ശുക്രന്റെ ഭ്രമണ കാലം?

243 ദിവസങ്ങൾ

2569. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?

അമ്പലവയൽ

2570. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

Visitor-3849

Register / Login